ജാഗ്രതൈ... മാരക വൈറസുകള്‍ നിങ്ങളുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയേക്കാം!!!

വൈറസ്, കമ്പ്യൂട്ടര്‍, പാസ്‌വേഡ്
ന്യൂഡല്‍ഹി| vishnu| Last Updated: ബുധന്‍, 11 ഫെബ്രുവരി 2015 (14:27 IST)
ഓണ്‍ലൈന്‍ ബാങ്കിങ്ങിന്റെയും സോഷ്യല്‍ നെറ്റ് വര്‍ക്കുകളുടെയും ലോഗ് ഇന്‍, പാസ് വേഡ് വിവരങ്ങള്‍ ചോര്‍ത്തുന്ന തരത്തിലുള്ള കമ്പ്യൂട്ടര്‍ വൈറസുകള്‍ പ്രചരിച്ചു തുടങ്ങിയതായി സൈബര്‍ സുരക്ഷിതത്വ മേല്‍നോട്ട സമിതിയായ കംപ്യൂട്ടര്‍ എമര്‍ജന്‍സ് റെസ്പോണ്‍സ് ടീം ഓഫ് ഇന്ത്യ (സെര്‍ട്ട്-ഇന്‍)
മുന്നറിയിപ്പ്. ഇ-ബാങ്കിങ് നടത്തുമ്പോള്‍ ഉപയോക്താവിനെ വ്യാജ ബാങ്കിങ് സൈറ്റുകളിലേക്ക് നയിച്ച് വിവരങ്ങള്‍ ചോര്‍ത്തുകയാണ് ഇത്തരം വൈറസുകളുടെ സ്വാഭാവികമായ രീതി.

Geodo', 'Dapato', 'W32/Kryptik.BVB', 'Worm.Win32.Cridex', 'PWS:Win32/Zbot' , 'Trojan.Gen.2'
തുടങ്ങിയ പേരുകളില്‍ ആണ് വൈറസുകള്‍ പ്രചരിക്കുന്നത് എന്നാണ് സെര്‍ട് ഇന്‍ പറയുന്നത്. ക്രിഡെക്സ് എന്ന ട്രോജന്‍ വൈറസ് എന്നാണ് ഇത്തരം വൈറസുകളെ പൊതുവേ വിളിക്കുന്ന പേര്. പെന്‍ ഡ്രൈവ് പോലുള്ള റിമൂവബിള്‍ ഡ്രൈവുകള്‍ വഴി കംപ്യൂട്ടറുകളില്‍ നുഴഞ്ഞുകടന്നാണ് ഇവ ഓണ്‍ലൈന്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നത്.

വിശ്വാസ്യമല്ലാത്ത വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാതിരിക്കുക, കംപ്യൂട്ടറില്‍ 'ഫയര്‍വാള്‍ ഏര്‍പ്പെടുത്തുക, വിശ്വസനീയമല്ലാത്തിടങ്ങളില്‍ നിന്നുള്ള ഇമെയിലുകളിലെ അറ്റാച്ച്മെന്റുകള്‍ തുറക്കരുത്, ഡൌണ്‍ലോഡ് ചെയ്യരുത്, പരിചയമുള്ളവരില്‍ നിന്നായാലും സംശയാസ്പദമെന്നു തോന്നുന്ന മെയിലുകളിലെ അറ്റാച്ച്മെന്റുകള്‍ തുറക്കാതിരിക്കുക, ആന്റിവൈറസ് പ്രോഗ്രാമുകള്‍ അപ്ഡേറ്റ് ചെയ്യുക,
പൈറേറ്റഡ് സോഫ്റ്റ്വെയര്‍ ഡൌണ്‍ലോഡ്
ചെയ്യാതിരിക്കുക എന്നിവയാണ് ഇത്തരം വൈറസുകളില്‍ നിന്ന് രക്ഷപ്പെടാന്‍ സെര്‍ട്ട് ഇന്‍ തരുന്ന ഉപദേശങ്ങള്‍.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :