കോട്ടയം|
Last Modified വെള്ളി, 28 നവംബര്‍ 2014 (10:39 IST)
കോട്ടയം
ജില്ലയില്‍ കണ്ടെത്തിയതും എച്ച് 5 എന്‍ 1 വൈറസെന്നു സ്ഥിരീകരിച്ചു. കുമരകം, അയ്മനം എന്നിവിടങ്ങളിലെ സാമ്പിളിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഭോപ്പാലിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. എച്ച് 5 എന്‍ 1 ആണെന്നു സ്ഥിരീകരണം ഉണ്ടായതോടെ ജില്ല ഭരണകൂടം അതീവജാഗ്രതാ നിര്‍ദേശം നല്‍കി.
കോട്ടയത്ത് ഇതു വരെ 5,516 പക്ഷികളെ കൊന്നു സംസ്കരിച്ചു. ഇന്നലെ അയ്മനത്ത് 2370 താറാവുകളെയും കുമരകത്ത് 1,340 കോഴികളെയും കൊന്നു.
ഇന്നലെയാണ് പക്ഷിപ്പനിക്കു കാരണമായ വൈറസ് എച്ച് 5 എന്‍ 1 ആണെന്ന് സ്ഥിരീകരണമുണ്ടായത്. ഇത് മനുഷ്യരിലേക്കും പടരാന്‍ സാധ്യതയുള്ളതാണ്. എന്നാല്‍ നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ല. പക്ഷി സ്രവങ്ങള്‍, വിസര്‍ജ്യങ്ങള്‍, രക്തം എന്നിവയിലൂടെയാണു വൈറസ് പകരുന്നത്. വായുവിലൂടെ പകരില്ല. കുട്ടനാട്ടില്‍ പക്ഷികളെ കൊന്നൊടുക്കുന്നവര്‍ക്കു മാസ്കും കൈയുറകളും നല്‍കിയിട്ടുണ്ടെങ്കിലും ഇവ ഉപയോഗിക്കാതെയും നാട്ടുകാരില്‍ ചിലര്‍ പക്ഷികളെ പിടികൂടുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മുന്‍കരുതലില്ലാതെ പക്ഷികളുമായി ഇടപഴകരുതെന്ന് ആരോഗ്യ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.