ആലപ്പുഴയിലേത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുളള എച്ച്5എന്‍1 വൈറസ്

ആലപ്പുഴ| Last Modified വ്യാഴം, 27 നവം‌ബര്‍ 2014 (16:17 IST)
ആലപ്പുഴയില്‍ കണ്ടെത്തിയത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുളള എച്ച്5എന്‍1 വൈറസാണെന്ന് സ്ഥിരീകരണം. കേന്ദ്ര ആരോഗ്യ മന്ത്രാ‍ലയമാണ് ഇത് സ്ഥിരീകരിച്ചത്. മഹാമാ‍രിയാകാന്‍ സാധ്യതയുള്ളതാണെന്നും സ്ഥിരീകരണമുണ്ട്.

1997 ല്‍ ഹോങ്കോംഗില്‍ പടര്‍ന്നു പിടിച്ചതും ഇതേ വയറസാണ്. 2003-04 കാലഘട്ടത്തില്‍ യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലും രോഗം പടര്‍ന്നിരുന്നു. മനുഷ്യര്‍ക്ക് H5N1നെതിരെ പ്രതിരോധശേഷി കുറവാണ്.

അതിനിടെ ആലപ്പുഴയില്‍
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ താറാവുകളെ കൊന്നൊടുക്കുന്ന പ്രവര്‍ത്തനം തുടരുകയാണ്. പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നതിനായി 2500 കിറ്റുകള്‍ ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലെത്തിച്ചിരുന്നു. കൂടുതല്‍ കിറ്റുകള്‍
കേരളത്തിലെത്തിക്കുമെന്ന് മൃഗസംരക്ഷണവകുപ്പ് അറിയിച്ചിട്ടുണ്ട്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :