ഞങ്ങളെ ഒന്നു വെറുതേ വിടൂ... പ്ലീസ്

വിരാട് കോഹ്ലി, അനുഷ്ക, ഗോസിപ്പ്
മുംബൈ| VISHNU.NL| Last Modified വെള്ളി, 21 നവം‌ബര്‍ 2014 (14:16 IST)
ഈ വാക്കുകള്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോ‌ഹ്ലിയുടേതാണ്. അനുഷ്കയുമായുള്ള ബന്ധത്തേക്കുറിച്ച് നിരന്തരമായി ചോദ്യങ്ങള്‍ ചോദിക്കുന്നതിലുള്ള അസ്വസ്ഥതയാണ് കോഹ്‌ലി പ്രകടിപ്പിച്ചത്. ഞങ്ങളുടെ ബന്ധം തുടര്‍ച്ചയായി ചര്‍ച്ച ചെയ്യേണ്ടതില്ല. സാമാന്യ ബോധമുള്ളര്‍ക്ക് ഞങ്ങളുടെ ബന്ധത്തെ കുറിച്ച് മനസിലാക്കാവുന്നതേയുള്ളു എന്നാ‍ണ് അദ്ദേഹം പറഞ്ഞത്. അതിനല്‍ ഇനിയെങ്കിലും ഇത്തരം ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് കോഹ്‌ലി അപേക്ഷിക്കുകയും ചെയ്തു.

ഞങ്ങള്‍ ഒന്നും ഒളിച്ചുവെച്ചിട്ടില്ല. ഞങ്ങള്‍ ഒരിക്കലും ഒളിച്ചു നടന്നിട്ടുമില്ല. ഇതില്‍ തെറ്റെന്താണുള്ളത്? എന്നാല്‍, നിരന്തരം ഇതേക്കുറിച്ചുള്ള ചോദ്യങ്ങളെ നേരിടേണ്ടി വരുന്നതില്‍ ഞങ്ങള്‍ അസ്വസ്ഥരായിരുന്നു. ഇതിനാലാണ് ഇപ്പോള്‍ പ്രതികരിക്കുന്നതെന്നും കോഹ്ലി വ്യക്തമാക്കി. ഫാഷന്‍ ചടങ്ങില്‍ പങ്കെടുക്കാനായി മുംബൈയില്‍ എത്തിയതായിരുന്നു കോഹ്ലി.

വ്യക്തിപരമായി ഇത്തരം വിഷയങ്ങള്‍ സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇത് ഞങ്ങളുടെ സ്വകാര്യതയുടെ ഭാഗമാണ്. ഇത്തരം ചര്‍ച്ചകളില്‍ നിന്നും തങ്ങളെ വെറുതെ വിടണമെന്നും കോഹ്ലി അഭ്യര്‍ഥിച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :