കാമുകനോട് ഗുഡ്ബൈ പറഞ്ഞ് തൃഷ വീണ്ടും!

തൃഷ, റാണ ദഗ്ഗുബാട്ടി, അജിത്, ഗൌതം, അനുഷ്ക
Last Modified വെള്ളി, 17 ഒക്‌ടോബര്‍ 2014 (18:28 IST)
തെന്നിന്ത്യന്‍ താരറാണി തൃഷയും തെലുങ്ക് - ഹിന്ദി താരം റാണ ദഗ്ഗുബാട്ടിയും വേര്‍‌പിരിഞ്ഞതായി റിപ്പോര്‍ട്ട്. ഇരുവരും തമ്മില്‍ ബന്ധം അവസാനിപ്പിച്ചതായും വീണ്ടും സിനിമയില്‍ സജീവമായതായും കോടമ്പാക്കത്തുനിന്നുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

തൃഷയും റാണയും തമ്മില്‍ കടുത്ത പ്രണയത്തിലാണെന്നും വിവാഹത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണെന്നുമായിരുന്നു ആഴ്ചകള്‍ മുമ്പുവരെയുള്ള വിവരം. മലേഷ്യയില്‍ നടന്ന സൈമ അവാര്‍ഡ് ദാനച്ചടങ്ങിലും ഹൈദരാബാദില്‍ നടന്ന ഒരു വിവാഹപ്പാര്‍ട്ടിയിലും ആഴ്ചകള്‍ക്ക് മുമ്പ് ഇരുവരും ഒരുമിച്ച് പങ്കെടുത്തിരുന്നു.

എന്നാല്‍ അതിന് ശേഷം ബന്ധം തകര്‍ന്നടിയുകയായിരുന്നുവത്രേ. റാണ ദഗ്ഗുബാട്ടിക്ക് അനവധി പെണ്‍കുട്ടികളുമായുള്ള ബന്ധമാണത്രേ തൃഷയെ ചൊടിപ്പിച്ചത്. ഇങ്ങനെ മുന്നോട്ടുപോകാനാവില്ലെന്നറിഞ്ഞ് തൃഷ ബന്ധം അവസാനിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഇപ്പോല്‍ അജിത് നായകനാകുന്ന ഗൌതം മേനോന്‍ ചിത്രത്തില്‍ അഭിനയിച്ചുവരികയാണ് തൃഷ. ഇനി തമിഴ് - തെലുങ്ക് ബിഗ് ബജറ്റ് സിനിമകള്‍ക്ക് ഡേറ്റ് കൊടുക്കാനാണത്രേ താരസുന്ദരി തീരുമാനിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :