ദുബായ്|
jibin|
Last Modified തിങ്കള്‍, 20 ഒക്‌ടോബര്‍ 2014 (14:33 IST)
ഐസിസിയുടെ ഏകദിന റാങ്കിങ്ങില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍ വിരാട് കോഹ്ലി രണ്ടാമതെത്തി. ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംലയെ പിന്തള്ളിയാണ് കോഹ്ലി രണ്ടാം സ്ഥാനത്തെത്തിയത്. എബി ഡിവില്ലിയേഴ്സാണ് ഒന്നാം സ്ഥാനത്ത്.
ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയാണ്. ധോണി ആറാം സ്ഥാനത്ത് തുടരുകയാണ്. സുരേഷ് റെയ്ന പതിനഞ്ചാം സ്ഥാനത്താണ്. എട്ടാം സ്ഥാനത്തായിരുന്ന ഓപ്പണര്‍ ശിഖര്‍ ധവാന്‍ ആദ്യപത്തില്‍ നിന്ന് പുറത്തായി. ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ഏകദിനം മുടങ്ങിയെങ്കിലും കോഹ്‌ലി നേടിയ 191 റണ്‍സാണ് അദ്ദേഹത്തെ തുണച്ചത്.
ബൌളര്‍മാരുടെ പട്ടികയില്‍ ഭുവനേശ്വര്‍ കുമാര്‍ ഏഴാം സ്ഥാനത്തെത്തി. അഞ്ചാം സ്ഥാനത്തായിരുന്ന ജഡേജ ആറാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. പേസ് ബോളര്‍ മുഹമ്മദ് ഷാമി ആദ്യ ഇരുപതില്‍ ഇടം നേടി. ടീം റാങ്കിങ്ങില്‍ 113 പോയിന്റുകളോടെ ഇന്ത്യ രണ്ടാം സ്ഥാനത്തു തന്നെ തുടരുകയാണ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.