ന്യൂഡല്‍ഹി|
JOYS JOY|
Last Modified തിങ്കള്‍, 13 ജൂലൈ 2015 (12:56 IST)
മദ്യരാജാവ് വിജയ മല്യയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. തനിക്കെതിരായ എന്‍ഫോഴ്സ് ഡയറക്ടറേറ്റിന്റെ നടപടികള്‍ തടയണമെന്ന് ആവശ്യപ്പെട്ട്
വിജയ് മല്യ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്.
ഹര്‍ജി തള്ളിയതിനൊപ്പം വിജയ് മല്യയ്ക്ക് പത്ത് ലക്ഷം പിഴയും പരമോന്നത കോടതി ചുമത്തി. വിജയ് മല്യ ഫോറിന്‍ എക്സ്ചേഞ്ച് നിയമങ്ങള്‍ ലംഘിച്ചെന്ന കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മല്യക്കെതിരെ നടപടി തുടങ്ങിയിരുന്നു.
ജസ്റ്റിസ് ജെ എസ് ഖേഹര്‍ അധ്യക്ഷനായ ബഞ്ച് ആണ് കേസ് പരിഗണിച്ചത്. നേരത്തെ സുപ്രീംകോടതി ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരായ വിജയ് മല്യയുടെ ഹര്‍ജിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നോട്ടീസ് നല്‍കിയിരുന്നു.
10 വര്‍ഷം മുമ്പ് വിദേശത്ത് മദ്യ ഉല്പന്നങ്ങളുടെ പരസ്യത്തിന് ഫണ്ട് നല്‍കിയ കേസില്‍ ഫോറിന്‍ എക്സ‍്ചേഞ്ച് റെഗുലേഷന്‍ ആക്ടിലെ വ്യവസ്ഥകള്‍ ലംഘിച്ചെന്നാണ് മല്യയ്ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആരോപിക്കുന്നത്.