ന്യൂഡല്‍ഹി|
jibin|
Last Updated:
വ്യാഴം, 9 ജൂലൈ 2015 (11:13 IST)
വ്യാപം അഴിമതി കേസ്
സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതു താല്‍പര്യഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ആരോപണവിധേയനായ മധ്യപ്രദേശ് ഗവര്‍ണ്ണറെ പ്രതി സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരായ ഹര്‍ജിയടക്കം ഒമ്പത് ഹര്‍ജികള്‍ കോടതി ഇന്ന് കേള്‍ക്കും.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദ്വിഗ്വിജയ് സിംഗും കുംഭകോണം പുറത്തു കൊണ്ടുവന്ന ആശിഷ് ചതുർവേദി, ഡോ ആനന്ദ് റാണി, പ്രശാന്ത് പാണ്ഡേ എന്നിവരാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. വ്യാപവുമായി ബന്ധപ്പെട്ട മറ്റ് കേസുകൾ കൂടി ഉള്ളതിനാലാണ് ഈ ഹർജികൾ ഇന്ന് പരിഗണിക്കാൻ മാറ്റുന്നതെന്ന് ചീഫ് ജസ്റ്റിസ് എച്ച്എൽ ദത്തു അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പറഞ്ഞു. സംഭവത്തില്‍ സിബിഐ അന്വേഷണത്തിനു തങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കേസുമായി ബന്ധപ്പെട്ട് 45 പേർ മരണപ്പെട്ടിട്ടുണ്ട്. നിലവില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം വ്യാപം അന്വേഷിക്കുന്നുണ്ട്. പ്രതിസ്ഥാനത്ത് നിന്ന് മാറ്റപ്പെട്ട ഗവര്‍ണ്ണറെ വീണ്ടും ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലും ഇന്ന് സുപ്രീകോടതി വാദം കേള്‍ക്കും. സിബിഐ അന്വേഷണം വേണ്ടന്ന് മുന്‍ നിലപാട് ജനസമര്‍ദത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്‍ മാറ്റിയിരുന്നു.
ഹൈക്കോടതി വിധിയെ തുടർന്ന് കേസിന്റെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ മദ്ധ്യപ്രദേശ് സർക്കാർ നിയോഗിച്ചിരുന്നു. നാലു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാണ് സുപ്രീംകോടതി സംഘത്തോട് നിർദ്ദേശിച്ചിരിക്കുന്നത്.