കുട്ടിയുടെ രക്ഷകർത്തൃത്വത്തിന് അച്ഛന്റെ അനുമതി വേണ്ട: സുപ്രീം കോടതി

സുപ്രീംകോടതി , കുട്ടിയുടെ രക്ഷകർത്തൃത്വം , ഹര്‍ജി , കുട്ടിയുടെ പിതൃ സ്ഥാനം
ന്യൂഡൽഹി| jibin| Last Modified തിങ്കള്‍, 6 ജൂലൈ 2015 (12:31 IST)
അവിവാഹിതരായ അമ്മമാര്‍ക്ക് കുട്ടിയുടെ രക്ഷിതാവാകാന്‍ അവകാശമുണ്ടെന്നും ഇതിന് കുട്ടിയുടെ പിതാവിന്റെ അനുവാദം ആവശ്യമില്ലെന്നും സുപ്രീംകോടതി. കുട്ടിയുടെ പൂര്‍ണ്ണ അവകാശം അവിവാഹിതയായ അമ്മയ്ക്ക് ലഭിക്കണമെങ്കില്‍ പിതാവാരാണെന്ന് വെളിപ്പെടുത്തണമെന്നും പിതാവിന്റെ സമ്മതം വാങ്ങണമെന്നുമുള്ള വ്യവസ്ഥ ചോദ്യം ചെയ്ത് ഗസറ്റഡ് ഉദ്യോഗസ്ഥയായ ഒരു സ്ത്രീ കൊടുത്ത ഹര്‍ജയിലാണ് ജസ്റ്റിസ് വിക്രംജിത് സിംഗ് അധ്യക്ഷനായ ബഞ്ചിന്റെ റൂളിംഗ്.

കുട്ടിയുടെ രക്ഷാകർത്തൃത്വത്തിനായി അച്ഛന്റെ പേര് വെളിപ്പെടുത്തേണ്ടതിന്റെ ആവശ്യത്തെ ചോദ്യം ചെയ്തായിരുന്നു അവിവാഹിതയായ യുവതിയുടെ ഹർജി. തന്നോടൊപ്പം കഷ്ടിച്ച് രണ്ട് മാസം നിന്ന ആ മനുഷ്യന് ഒരു കുട്ടിയുണ്ടെന്ന് പോലും അറിയില്ലെന്നും തനിക്ക് മാത്രമായി കുട്ടിയുടെ രക്ഷാകർത്തൃത്വം വേണമെന്നും യുവതി ഹർജിയിൽ വ്യക്തമാക്കിയിരുന്നു.

ഈ ഹര്‍ജി പരിഗണിക്കവെയാണ് അവിവാഹിതരായ അമ്മമാര്‍ക്ക് കുട്ടിയുടെ രക്ഷിതാവാകാന്‍ അവകാശമുണ്ടെന്നും ഇതിന് കുട്ടിയുടെ പിതാവിന്റെ അനുവാദം ആവശ്യമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :