കൊച്ചി|
jibin|
Last Modified വെള്ളി, 10 ജൂലൈ 2015 (10:52 IST)
പാഠപുസ്തക അച്ചടി വൈകിയതിന് എതിരെ സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോടതി സ്വമേധയ കക്ഷി ചേര്‍ത്ത കേരള ബുക്ക്‌സ് ആന്റ് പബ്ലിക്കേഷന്‍സ് സൊസൈറ്റി ഇന്ന് നിലപാട് വ്യക്തമാക്കിയേക്കും. അതേസമയം, പാഠപുസ്തക അച്ചടി വൈകുന്നതില്‍ പ്രതിഷേധിച്ച് സമരം നടത്തുന്ന വിവിധ സംഘടനകളുമായി വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് കൂടിക്കാഴ്‌ച നടത്തും.
പാഠപുസ്തക അച്ചടി ഈ മാസം 20നകം പൂര്‍ത്തിയാക്കുകയും 23ന് സ്‌കൂളുകളില്‍ പുസ്തകങ്ങള്‍ എത്തിക്കുമെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നത്. ഹൈക്കോടതി നിര്‍ദേശ പ്രകാരം സര്‍ക്കാര്‍ ഇന്നലെ ഉന്നതതലയോഗം വിളിക്കുകയും ചെയ്തിരുന്നു. യോഗ തീരുമാനവും ഇന്ന് കോടതിയെ അറിയിച്ചേക്കും.