ഭോപ്പാല്‍|
jibin|
Last Modified ചൊവ്വ, 23 ഡിസംബര്‍ 2014 (09:46 IST)
ഒരു കാലത്ത് ലോകം മുഴുവന്‍ ഹിന്ദുക്കളായിരുന്നുവെന്നും, ഇന്ത്യയിലെ
ഹിന്ദുജനസംഖ്യ 82 ശതമാനത്തില്‍നിന്ന് ഉടന്‍ തന്നെ 100 ശതമാനമാക്കി തീര്‍ക്കുമെന്നും വിശ്വഹിന്ദുപരിഷത്ത് (വിഎച്ച്പി) നേതാവ് പ്രവീണ്‍ തൊഗാഡിയ.
ക്രിസ്തുമതവും ഇസ്ലാം മതവും ബലം പ്രയോഗിച്ചാണ് ഹിന്ദുക്കളെ മതപരിവര്‍ത്തനം നടത്തിയത്. ഇതു മൂലം ഹിന്ദുക്കളില്‍ അരക്ഷിതത്വം ഉടലെടുത്തതായും, ഇന്നുമുതല്‍ ആയിരം വര്‍ഷത്തേക്ക് ഹിന്ദുക്കളെ സംരക്ഷിക്കേണ്ടത് കടമയാണെന്നും തൊഗാഡിയ വ്യക്തമാക്കി.
ഒരു ഹിന്ദുവിനെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുമ്പോഴും ഒരു പശുവിനെ അറക്കുമ്പോഴും അതിന്നര്‍ത്ഥം ഹിന്ദുക്കള്‍ക്ക് ഈ രാജ്യത്ത് ഒരു ആദരവും ലഭിക്കുന്നില്ലെന്നാണെന്നും. ഹിന്ദുജനസംഖ്യ 82 ശതമാനത്തില്‍നിന്ന് 42 ശതമാനമായി കുറയാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും തൊഗാഡിയ പറഞ്ഞു. ഭോപ്പാലില്‍ സംഘടിപ്പിച്ച വിഎച്ച്പി സുവര്‍ണജൂബിലി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.