തൊഗാഡിയയ്ക്കെതിരായ കേസ് പിന്‍വലിച്ചത് തന്റെ അറിവോടെ: ഉമ്മന്‍ ചാണ്ടി

കൊച്ചി| Last Updated: ശനി, 22 നവം‌ബര്‍ 2014 (12:05 IST)
വിശ്വഹിന്ദു പരിഷത്ത് വര്‍ക്കിംഗ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയ്ക്കെതിരായ കേസ് പിന്‍വലിച്ചത് 2003ലെ മാറാട് സമാധാന ഉടന്പടി പ്രകാരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

നിയമ, ആഭ്യന്തര വകുപ്പുകള്‍ അറിഞ്ഞു കൊണ്ട് തന്നെയാണ് ആ തീരുമാനം കൈക്കൊണ്ടത് മാറാട് കലാപവുമായി ബന്ധപ്പെട്ട് ഉണ്ടായ ഗുരുതര സ്വാഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാനാണ് തീരുമാനിച്ചത്.

അതായത് പൊതുമുതല്‍ നശിപ്പിക്കുക, പൊലീസിന് പരിക്കേല്‍ക്കുക, മൈക്കില്ലാതെ യോഗം നടത്തുക, പ്രകോപനപരമായ വാക്കുകള്‍ ഉപയോഗിക്കുക തുടങ്ങിയ കേസുകളാണ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. അത് ഇത്ര വിവാദമേക്കണ്ടതില്ല. ഉമ്മചാണ്ടി പറഞ്ഞു. പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജ് വിഷയത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :