ന്യൂഡല്‍ഹി|
jibin|
Last Updated:
ചൊവ്വ, 23 ഡിസംബര്‍ 2014 (09:31 IST)
ജമ്മുകാശ്മീർ, ജാർഖണ്ഡ് നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടേണ്ണല്‍ പുരോഗമിക്കുമ്പോള്‍ ജമ്മുകാശ്മീരിൽ പിഡിപി 30 സീറ്റിൽ മുന്നിട്ടു നിൽക്കുന്നു. ബിജെപി 23 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. ജാർഖണ്ഡിൽ ബിജെപി 26 സീറ്റുകളിലും ഭരണകക്ഷിയായ ജെഎംഎം അഞ്ചു സീറ്റിലും മുന്നിട്ടു നിൽക്കുന്നു. സഖ്യം വേര്‍പിരിഞ്ഞ് ഒറ്റയ്ക്ക് മത്സരിച്ച ജെഎംഎമ്മിനും കോണ്‍ഗ്രസിനും തെരഞ്ഞെടുപ്പ് ഫലം കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.
ജമ്മു കശ്മീര്‍, ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍
ആരംഭിച്ചു. പോസ്‌റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ജമ്മു കശ്മീരില്‍ 87 സീറ്റുകളിലേക്കും ഝാര്‍ഖണ്ഡിലെ 81 സീറ്റുകളിലേക്കുമാണ് വോട്ടെണ്ണല്‍ നടക്കുന്നത്. രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണല്‍ തുടങ്ങുക. ഉച്ചയോടു കൂടി ഫലം അറിയാനാകും.
ജമ്മു കശ്മീരിലെ 87 നിയമസഭ മണ്ഡലങ്ങളിലേക്ക് അഞ്ച് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ 66 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. ഝാര്‍ഖണ്ഡില്‍ 67 ശതമാനവും പോളിംഗാണ് രേഖപ്പെടുത്തിയത്. 27വര്‍ഷത്തിനിടെ ഏറ്റവും കൂടിയ പോളിംഗാണ് ജമ്മു കശ്മീരില്‍ നടന്നത്.
കശ്മീരില്‍ പിഡിപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും ഝാര്‍ഖണ്ഡ് ബിജെപി ഒറ്റയ്ക്കു ഭരിക്കുമെന്നുമാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍. ജാര്‍ഖണ്ഡില്‍ 81 അംഗ നിയമസഭയില്‍ ബിജെപിക്ക് 45 മുതല്‍ 61 വരെ സീറ്റുകള്‍ ലഭിക്കാമെന്നാണ് വിവിധ എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്.
വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങളും സുരക്ഷാ നടപടികളും ഇരു സംസ്ഥാനത്തും പൂര്‍ത്തിയായി. ആദ്യം പോസ്റ്റല്‍ ബാലറ്റുകളിലെ വോട്ടും തുടര്‍ന്ന് വോട്ടിങ് മെഷീനുകളിലെ വോട്ടും എന്ന ക്രമത്തിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുക. ജമ്മു കശ്മീരില്‍
തൂക്കുസഭയും ഝാര്‍ഖണ്ഡില്‍ ബിജെപി ഒറ്റക്കും അധികാരത്തില്‍ എത്തുമെന്നാണ് എക്‌സിറ്റ് പോളുകള്‍
പ്രവചിക്കുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.