വാരണാസിയിലെ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് 24 മരണം; നിരവധി പേര്‍ക്ക് പരുക്ക്; മരണസംഖ്യ ഉയര്‍ന്നേക്കാം

വാരണാസിയില്‍ മതചടങ്ങിനിടെ തിക്കും തിരക്കും; 24 മരണം

Varanasi stampede , death , police , hospital , narendra modi , utherpradesh , വാരണാസി , മരണസംഖ്യ , തിക്കിലും തിരക്കിലും മരണം , ക്ഷേത്രത്തില്‍ അപകടം
വാരണാസി| jibin| Last Updated: ശനി, 15 ഒക്‌ടോബര്‍ 2016 (19:11 IST)
ഉത്തർപ്രദേശിലെ വാരണാസിയിൽ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 19 പേർ മരിച്ചു. മരിച്ചവരില്‍ ഏറെയും സ്ത്രീകളാണ്. നിരവധി പേർക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പലരുടേയും നില ഗുരുതരമാണ്. ഇനിയും ഉയര്‍ന്നേക്കാം.

ഇടുങ്ങിയ പാതയിലൂടെ കൂടുതൽ ആളുകൾ തള്ളിക്കയറിയതാണ് അപകടത്തിനു കാരണമായത്. ആത്മീയ ഗുരു ജയ് ഗുരുദേവിന്റെ അനുസ്മരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിക്കിടെയാണ് സംഭവം. രക്ഷാപ്രവര്‍ത്തനത്തിന് വലിയ പൊലീസ് സന്നാഹം സ്ഥലത്തെത്തി.

സംഭവസ്ഥലത്ത് ആളുകളുടെ വസ്ത്രങ്ങളും ചെരുപ്പുകളും ചിതറി കിടക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി അറിയിച്ചു. ഗുരുതരമായി പരുക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും.

ദുരന്തത്തില്‍ അഗാധമായ ദുഖമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. മരിച്ചവരുടെ കുടുംബത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ദുരന്തത്തിന് ഇരയായവര്‍ക്ക് എല്ലാം സഹായവും ലഭ്യമാക്കാന്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരുക്കേറ്റവര്‍ക്കൊപ്പമാണ് തന്റെ പ്രാര്‍ത്ഥനങ്ങളൊന്നും പ്രധാനമന്ത്രി പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമാണ് വാരണാസി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :