സംഗീത മത്സരത്തിൽ വിജയിച്ചില്ല; വിദ്യാർത്ഥി ജീവനൊടുക്കി

സമ്മാനം ലഭിച്ചില്ല: 12 കാരന്‍ ജീവനൊടുക്കി

പാലക്കാട്| Last Updated: ശനി, 15 ഒക്‌ടോബര്‍ 2016 (12:19 IST)
സംഗീത മത്സരത്തില്‍ സമ്മാനം ലഭിക്കാത്ത വിഷമത്തില്‍ 12 കാരന്‍ ജീവനൊടുക്കി. കിണാശേരി കാവില്‍ വീട്ടില്‍ അശോക് കുമാറിന്‍റെ മകന്‍ ജിതിന്‍ രാജ് എന്ന 12 കാരനാണ് ഈ കടും‍കൈ ചെയ്തത്.

വ്യാഴാഴ്ച രാത്രി വീട്ടിലെ കിടപ്പുമുറിയില്‍ കെട്ടിയിരുന്ന തൊട്ടിലിന്‍റെ കയറില്‍ ജിതിന്‍രാജ് തൂങ്ങിമരിക്കുകയായിരുന്നു. സംഗീത മത്സരത്തില്‍ സമ്മാനം ലഭിക്കാത്ത വിഷമമാണു ആത്മഹത്യയ്ക്ക് കാരണമെന്ന് ജിതിന്‍റെ പിതൃസഹോദരന്‍റെ മകന്‍ പൊലീസിനു മൊഴിനല്‍കിയിട്ടുണ്ട്.

സി.ബി.എസ്.ഇ കലോല്‍സവ മത്സരങ്ങളില്‍ മുമ്പ് നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുള്ള ജിതിന്‍രാജ് കിണാശേരി തണ്ണീര്‍പ്പന്തല്‍ വാസവി വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയാണ്. അസ്വാഭാവിക മരണത്തിനു സൌത്ത് പൊലീസ് കേസെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :