വെള്ളറട|
Last Modified ശനി, 15 ഒക്‌ടോബര്‍ 2016 (12:25 IST)
പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയായ 43 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ വളപട്ടണം പീടികയില്‍ ബംഗ്ലാവില്‍ ഇജാസ് എന്ന 43 കാരനാണ് പൊലീസ് പിടിയിലായത്.
പാറശാല ഐ.റ്റി.ഐ വിദ്യാര്‍ത്ഥിനിയായ ചെമ്പൂര്‍ സ്വദേശിയുമായി ഫേസ് ബുക്ക് ചങ്ങാത്തം വഴി അടുക്കുകയും തുടര്‍ന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു പ്രതി എന്ന് പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ആര്യങ്കോട് പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കണ്ണൂര്‍ പയ്യാമ്പലത്തു നിന്ന് ഇജാസിനെയും കുട്ടിയേയും പൊലീസ് പിടികൂടിയത്.
ഓട്ടോ റിക്ഷാ ഡ്രൈവറായ പ്രതി തന്നെ പലതവണ പല സ്ഥലങ്ങളില്‍ വച്ച് പീഡിപ്പിച്ചതായാണു കുട്ടി പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നത്. ഭാര്യയും മകളുമുള്ള ഇജാസ് താന്‍ കോഴിക്കോട്ട് കച്ചവടം നടത്തുകയാണെന്നും അവിവാഹിതനാണെന്നും കുട്ടിയെ പറഞ്ഞു കബളിപ്പിച്ചാണു കെണിയില്‍ വീഴ്ത്തിയത്.