ന്യൂഡൽഹി|
Rijisha M.|
Last Modified ചൊവ്വ, 11 സെപ്‌റ്റംബര്‍ 2018 (11:52 IST)
രൂപയുടെ തകർച്ചയിൽ ഇടപെടാൻ റിസർവ് ബാങ്കിനോട്
കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതായി സൂചനകൾ. രൂപയുടെ മൂല്യം ഇടിയാതെ നിലനിർത്താൻ വേണ്ടിയുള്ള നടപടികൾ സ്വീകരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.
ആര്‍ബിഐയുമായി കഴിഞ്ഞ ആഴ്ചയാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ആശയവിനിമയം നടത്തിയത്. ഈ വര്‍ഷം മാത്രം ഡോളറിനെതിരെ 11.6 ശതമാനമാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. ഏഷ്യയിൽ തന്നെ ഏറ്റവും മൂല്യം ഇടിഞ്ഞതും ഇന്ത്യന്‍ രൂപയ്ക്കാണ്.
ദിവസേന രൂപയുടെ മൂല്യം ഇടിയുന്ന സാഹചര്യത്തിലാണ് റിസർവ് ബാങ്കിനോട് ഇടപെടാൻ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. രൂപയുടെ രക്ഷയ്ക്കായി മെയ് മാസത്തില്‍ 5.8 ബില്യണും ജൂണില്‍ 6.18 ബില്യണും വിദേശ കറന്‍സി ആര്‍ബിഐ വിറ്റഴിച്ചിരുന്നു.