Sumeesh|
Last Updated:
വെള്ളി, 31 ഓഗസ്റ്റ് 2018 (19:33 IST)
ഡൽഹി: 2021ൻ നടക്കുന്ന സെൻസെസിൽ ഓ ബി സി വിഭാഗങ്ങളുടെ വിവരങ്ങൾ പ്രത്യേകം ശേഖരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മന്ത്രാലയം വക്താവ് വാർത്താ ഏജൻസിയായ പി ടി ഐയോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ സെൻസസ് ചരിത്രത്തിൽ ഇതാദ്യമായാണ് ഒ ബി സി വിഭാഗങ്ങളുടെ വിവരങ്ങൾ പ്രത്യേകം ശേഖരിക്കുന്നത്.
മൂന്നുവർഷത്തിനുള്ളിൽ സെസ്നസ് പൂർത്തിയാക്കുമെന്നും ഇതിനായി അത്യാധുനിക സാങ്കേതികവിദ്യ പരമാവധി ഉപയോഗപ്പെടുത്തുമെന്നും നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാത്ഥ് സിംഗ് വ്യക്തമാക്കിയിരുന്നു. എട്ടുവർഷത്തോളമെടുത്താണ് നേരത്തെ
സെൻസെസ് പൂർത്തിയാക്കിയിരുന്നത്.
കൃത്യമായ വിവര ശേഖരണത്തിനായി 25 ലക്ഷത്തോളം ആളുകൾക്ക് ആധുനിക നിലവാരത്തിലുള്ള പരിശീലനം നൽകുന്നുണ്ട്. മാപ്പുകളും ജിയോ റഫറൻസുകളും വിവരശേഖരണത്തിനായി ഉപയോഗപ്പെടുത്തുന്ന കാര്യം കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണ്.