ന്യൂഡല്‍ഹി|
VISHNU.NL|
Last Modified ബുധന്‍, 10 ഡിസംബര്‍ 2014 (14:00 IST)
മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായ അടല്‍ ബിഹാരി വാജ്പേയിക്ക്
രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ പുരസ്കാരമായ
ഭാരത രത്ന നല്‍കും. ഇത് സംബന്ധിച്ച പ്രഖ്യാപനം വാജ്പേയിയുടെ ജന്മ ദിനമായ ഡിസംബര്‍ 25ന് കേന്ദ്രസര്‍ക്കാര്‍ നടത്തുമെന്നാണ് വിവരം. അടുത്ത വര്‍ഷം റിപ്പബ്ലിക് ദിനത്തിലാണ് ഭാരതരത്‌നം പുരസ്‌കാരം നല്‍കുക.
ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച പ്രധാനമന്ത്രിമാരില്‍ ഒരാളായാണ് വാജ്പേയിലെ വിലയിരുത്തുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി ബിജെപിയുടെ നിരന്തര ആവശ്യമായിരുന്നു വാജ്പേയിക്ക് ഭാരത രത്ന പുരസ്കാരം നല്‍കണമെന്നത്. ബി ജെ പി പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ എം പിമാര്‍ വാജ്‌പേയിക്ക് ഭാരതരത്‌നം നല്‍കണമെന്ന് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
തങ്ങള്‍ക്ക് അധികാരം കിട്ടിയാല്‍ വാജ്‌പേയിക്ക് ഭാരതരത്‌നം നല്‍കുമെന്ന് ബി ജെ പി തിരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞിരുന്നു. 1996 ലും 1998 മുതല്‍ 2004 വരെയും ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു അടല്‍ ബിഹാരി വാജ്‌പേയി.
വരുന്ന 25ന്‍ ഇദ്ദേഹത്തിന് 90 വയസ് തികയുകയണ്. കഴിഞ്ഞ വര്‍ഷം ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍, ശാസ്ത്രജ്ഞന്‍ സി എന്‍ ആര്‍ റാവു എന്നിവര്‍ക്കായിരുന്നു ഭാരതരത്‌നം പുരസ്‌കാരം നല്‍കിയത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ സച്ചിന് ഭാരതരത്‌നം നല്‍കിയത് വന്‍ വിവാദമായിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.