‘വാജ്പേയിയെ പോലൊരു പ്രധാനമന്ത്രി ഇനി ഒരിക്കലും ഉണ്ടാകില്ല‘

അഹമ്മദാബാദ്| Last Modified വ്യാഴം, 2 ഒക്‌ടോബര്‍ 2014 (13:27 IST)
അടല്‍ ബിഹാരി വാജ്പേയിയെ പോലൊരു പ്രധാനമന്ത്രി ഇനി ഒരിക്കലും ഉണ്ടാകില്ലെന്ന് ബിജെപി നേതാവ് എല്‍ കെ അദ്വാനി.
നരേന്ദ്ര മോഡി നല്ല പ്രധാനമന്ത്രിയാണ്, എന്നാല്‍ അടല്‍ ബിഹാരി വാജ്പേയിയെ പോലൊരു പ്രധാനമന്ത്രിയെ ഇന്ത്യക്ക് ഇനി കാണാന്‍ കഴിയില്ല. അഹമ്മദാബാദില്‍ പാര്‍ട്ടി അനുയായികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ ചരിത്രത്തില്‍ അടല്‍ ബിഹാരി വാജ്പേയി വാജ്പേയിക്ക് ലഭിച്ച ആദരവ് മറ്റൊരു പ്രധാനമന്ത്രിക്കും സ്വപ്നം കാണാന്‍ കൂടി കഴിയില്ല. പ്രധാനമന്ത്രി എന്ന നിലയില്‍ നരേന്ദ്ര മോഡിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. മോഡി തന്റെ മേലുള്ള ഉത്തരവാദിത്തങ്ങള്‍ കൃത്യതയോടെ നിര്‍വഹിച്ച് രാജ്യത്തിലുള്ള മുഴുവന്‍ ജനങ്ങളുടെയും ആരാധനാപാത്രമായി മാറിയിരിക്കുന്നു.

സ്വന്തം രാജ്യത്തില്‍ നല്ല ഭരണം കാഴ്ച വയ്ക്കുന്നതോടൊപ്പം അയല്‍രാജ്യങ്ങളുമായി സുഹൃത്ബന്ധം സ്ഥാപിക്കാന്‍ കഴിയുന്ന വ്യക്തി കൂടിയായിരിക്കണം നല്ലൊരു പ്രധാനമന്ത്രി. അത് നരേന്ദ്ര മോഡി തെളിയിച്ചു കഴിഞ്ഞു. തെരഞ്ഞെടുപ്പിലൂടെ മോഡി ഇന്ത്യയിലെ ജനങ്ങളുടെ സ്നേഹം നേടിയെടുത്തു. എന്നാല്‍ ഇന്ന് ലോകം മുഴുവന്‍ ഉള്ള ജനങ്ങളുടെ സ്നേഹവും മോഡി നേടിയെടുത്തിരിക്കുന്നതായും അദ്വാനി ചൂണ്ടിക്കാട്ടി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :