ധ്യാന്‍‌ചന്ദിനും ഭാരത രത്ന നല്‍കിയേക്കും

ന്യൂഡല്‍ഹി| VISHNU.NL| Last Modified ചൊവ്വ, 12 ഓഗസ്റ്റ് 2014 (14:13 IST)
രാജ്യത്തേ പരമോന്നത് സിവിലിയന്‍ പുരസ്കാരമായ ഹോക്കി ഇതിഹാസം ധ്യാന്‍‌ചന്ദിന്‍
നല്‍കിയേക്കുമെന്ന് സൂചന.
ഭാരതരത്‌നത്തിനായി കായിക മന്ത്രാലയം ധ്യാന്‍ചന്ദിന്റെ പേര്
പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറിയതായാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ വര്‍ഷവും ധ്യാന്‍ചന്ദിന്റെ പേര് കായിക മന്ത്രാലയം ശുപാര്‍ശ ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം അംഗീകരിക്കുകയും ചെയ്തതാണ്. എന്നാല്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കറുടെ ഗ്ലാമറിന് മുന്നില്‍ അത് അവസാന നിമിഷം മാറിപ്പോവുകയാണുണ്ടായത്. രാഹുല്‍ ഗാന്ധിയുടെ ഇടപെടലാണ് നടപടിക്രമങ്ങള്‍ അട്ടിമറിച്ച് സച്ചിന് ഭാരതരത്‌നം കിട്ടാന്‍ കാരണമായത് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കായിക താരങ്ങളെ ഭാരതരത്‌നയ്ക്ക് പരിഗണിക്കാന്‍ നേരത്തെ അനുമതിയുണ്ടായിരുന്നില്ല. ഇക്കാര്യം ചുണ്ടിക്കാട്ടിയായിരുന്നു മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ധ്യാന്‍‌ചന്ദിനെ തഴഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഈ നിയമത്തില്‍ ഭേദഗതി വരുത്തി പട്ടികയില്‍ ഇദ്ദേഹത്തിന്റെ പേര് ഉള്‍പ്പെടുത്തുകയും ചെയ്തു.

എന്നാല്‍ അവസാന നിമിഷം കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്ര്രീയ മൈലേജിനായി സച്ചിന്റെ പിന്നാലെ പോവുകയായിരുന്നു. ലോക കായിക രംഗത്ത് ഇന്ത്യ സംഭാവന ചെയ്ത എക്കാലത്തെയും മികച്ച താരമാണ് മേജര്‍ ധ്യാന്‍ ചന്ദ്. ഇന്ത്യയുടെ ദേശീയ വിനോദമായ ഹോക്കിയില്‍ തുടര്‍ച്ചയായ മൂന്ന് തവണ ഇന്ത്യ ഒളിംപിക് സ്വര്‍ണം നേടിയത് ധ്യാന്‍ചന്ദിന്റെ മികവിലാണ്.

അതേസമയം രതരത്‌നം ആര്‍ക്കാണ് നല്‍കേണ്ടത് എന്ന് അന്തിമ തീരുമാനം എടുത്തിട്ടില്ല എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. മുന്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയി, സുഭാഷ് ചന്ദ്ര ബോസ്, ഭഗത് സിംഗ് തുടങ്ങിയ പേരുകളും ഭാരതരത്‌നയ്ക്കായി പരിഗണനയിലുള്ളതായി റിപ്പോര്‍ട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :