പത്ത്‌ ദിവസത്തിനുള്ളില്‍ എനിക്ക് നീതി കിട്ടണം, ഇല്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യും; പ്രണബ്‌ മുഖര്‍ജിക്ക്‌ 13 കാരിയുടെ കത്ത്‌

വഡോദര, ഗുജറാത്ത്, ആത്മഹത്യ, നവോദയ, നീതി vadodara, gujarath, suicide, navodaya, justice
വഡോദര| Sajith| Last Modified ബുധന്‍, 17 ഫെബ്രുവരി 2016 (15:57 IST)
പത്ത്‌ ദിവസത്തിനുളളില്‍ തനിക്ക്‌ നീതി ലഭിക്കണമെന്നും ഇല്ലെങ്കില്‍ താന്‍ ചെയ്യുമെന്നും കാണിച്ച്‌ രാഷ്ട്രപതി പ്രണബ്‌ മുഖര്‍ജിക്ക്‌ കത്ത്‌. ഗുജറാത്തിലെ ആനന്ദ്‌ ജില്ലയില്‍ നിന്നുള്ള പതിമൂന്നുകാരിയായ ഇഷികാ ഗുപ്‌ത എന്ന എട്ടാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയാണ്‌ കത്ത്‌ എഴുതിയത്‌. ഗുജറാത്തിലെ നവോദയ വിദ്യാലയയിലെ വിദ്യാര്‍ത്ഥിനിയാണ് ഇഷിക‌. നവോദയ വിദ്യാലയയിലെ പ്രിന്‍സിപ്പലാ‍യ കിരണ്‍ മാസ്കെയുടെ പീഡനം സഹിക്കാനാവാതെയാണ്‌ കുട്ടി പ്രസിഡന്റിന്‌ കത്തെഴുതിയത്‌.

സ്‌കൂളിന്റെ വികസനത്തിനായി കുട്ടികളില്‍ നിന്ന്‌ പിരിച്ചെടുത്ത തുകയ്‌ക്ക് വിദ്യാര്‍ഥികള്‍ക്ക് രസീത്‌ നല്‍കാല്‍കിയിരുന്നില്ല. ഇത് ഇഷികയുടെ അച്‌ഛനായ രാഹുല്‍ ഗുപ്‌ത ചോദ്യം ചെയ്തു. ഇതോടെയാണ്‌ പ്രിന്‍സിപ്പല്‍ കുട്ടിയെ മര്‍ദ്ദിക്കാന്‍ തുടങ്ങിയത്‌.

എന്നാല്‍ ഈ പരാതിക്ക്‌ ഒരു അടിസ്‌ഥാനവുമില്ലെന്നാണ് ജില്ലാ കളക്‌ടറും സ്‌കൂള്‍ കമ്മറ്റി മെമ്പറുമായ ധവാല്‍ പട്ടേലിന്റെ വാദിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :