പശുവിനെ മോഷ്‌ടിച്ചെന്ന്‌ ആരോപിച്ച്‌ മര്‍ദിച്ചു; പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തു

പശുവിനെ മോഷ്‌ടിച്ചു , പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തു , ജൂലിയ , ദളിത്‌ പെണ്‍കുട്ടി
ഫിറോസാബാദ്‌| jibin| Last Modified തിങ്കള്‍, 15 ഫെബ്രുവരി 2016 (15:20 IST)
പശുവിനെ മോഷ്‌ടിച്ചെന്ന്‌ ആരോപിച്ച്‌ ജനക്കൂട്ടം മര്‍ദിക്കുകയും പൊലീസ്‌ അസഭ്യം പറയുകയും ചെയ്‌തതിലും മനംനൊന്ത് ദളിത്‌ പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തു. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലെ ഒരു ഗ്രാമത്തിലാണ്
സംഭവമുണ്ടായത്‌. രണ്ടാം വര്‍ഷ ബിഎ ബിരുദ വിദ്യാര്‍ഥിനിയായ ജൂലിയാണ്‌ (18) വീടിനുള്ളില്‍ തൂങ്ങി മരിച്ചത്.

വ്യാഴാഴ്‌ച പശുവിനെ മോഷ്‌ടിച്ചെന്ന്‌ ആരോപിച്ച്‌ ജൂലിയെയും കുടുംബത്തെയും ഒരു കൂട്ടം ജനങ്ങള്‍ മര്‍ദിക്കുകയും കാഴ്‌ചയില്ലാത്ത ജൂലിയുടെ അച്‌ഛന്‍ രാം ഖിലാടിയെ ഇവര്‍ അസഭ്യം പറയുകയുമായിരുന്നു. ഇതിനെ തുടര്‍ന്ന് വീട്ടിലെത്തിയ പൊലീസ് സംഘം ജൂലിയെയും കുടുംബത്തെയും ചീത്ത വിളിക്കുകയും അച്‌ഛനെ പരിഹസിക്കുകയുമായിരുന്നു.

പൊലീസിന്റെയും ജനക്കുട്ടത്തിന്റെയും നടപടിയെത്തുടര്‍ന്ന് പരാതിയുമായി മുതിര്‍ന്ന ഉദേയാഗസ്‌ഥനെ ജൂലി സമീപിച്ചെങ്കിലും അവരും അസഭ്യം പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ ജൂലി വീടിനുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :