ഹൈദരാബാദ്|
Sajith|
Last Modified ബുധന്‍, 17 ഫെബ്രുവരി 2016 (15:29 IST)
ഹൈദ്രാബാദിലെ ഫലക്‌നുമയിലെ മുസ്ലീം പള്ളിയില്‍ മധ്യവയസ്‌കനെ പള്ളിയുടെ ഇഖുബയുടെ ഗേറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്കുള്ള പ്രാര്‍ത്ഥനയ്ക്കായി പള്ളിയിലെത്തിയ മോസാനാണ് തൂങ്ങിമരിച്ച നിലയില്‍ സെയ്ദ് അസം അലി(55)യെ കണ്ടത്. ഇദ്ദേഹം ഉടന്‍ പൊലീസിനെ വിവരമറിയിച്ചു.
കച്ചിഗുഡാ സ്വദേശിയായ അലി മൂന്നു വര്‍ഷം മുമ്പായിരുന്നു വീടുപേക്ഷിച്ച് പള്ളിക്കു സമീപം താമസം തുടങ്ങിയത്. പള്ളിയിലും അടുത്തുള്ള ദര്‍ഗയിലും സഹായങ്ങള്‍ ചെയ്തും പ്രാര്‍ത്ഥനയ്ക്കായി എത്തുന്നവര്‍ നല്‍കുന്ന ഭിക്ഷ കൊണ്ടുമായിരുന്നു അലി ജീവിച്ചിരുന്നത്. ഇതുവരെ അദ്ദേഹം തിരികെ വീട്ടില്‍ പോയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്ക് 12.15ന് സൊഹര്‍ നമസ്‌കാരത്തിനായി ഗേറ്റ് തുറന്നപ്പോഴാണ് യന്ത്രങ്ങളില്‍ ഉപയോഗിക്കുന്ന റബര്‍ ബെല്‍റ്റില്‍ അലി തൂങ്ങി നില്‍ക്കുന്നത് കണ്ടത്.
അലിയുടെ മകന്റെ പരാതി പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.