വാക്‌സിന്‍ സുരക്ഷിതം; നടക്കുന്നത് രാഷ്ട്രിയ താല്‍പര്യങ്ങള്‍ക്കുവേണ്ടിയുള്ള വ്യാജപ്രചരണങ്ങള്‍: കേന്ദ്ര ആരോഗ്യമന്ത്രി

ശ്രീനു എസ്| Last Modified വെള്ളി, 22 ജനുവരി 2021 (14:31 IST)
വാക്‌സിന്‍ സുരക്ഷിതമാണെന്നും രാഷ്ട്രിയ താല്‍പര്യങ്ങള്‍ക്കുവേണ്ടിയുള്ള വ്യാജപ്രചരണങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ പറഞ്ഞു. രാഷ്ട്രിയ താല്‍പര്യം വച്ചുള്ള ഇത്തരം വ്യാജപ്രചരണങ്ങള്‍ നിര്‍ഭാഗ്യകരമെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിന്‍ വന്ധ്യതക്കു കാരണമാകുമെന്നോക്കെയുള്ള പ്രചരണങ്ങള്‍ നേരത്തേ ഉണ്ടായിരുന്നു.

മറ്റു പലവാക്‌സിനുകള്‍ എടുക്കുമ്പോള്‍ ഉണ്ടാകുന്നതുപോലുള്ള ചെറിയ പനി, ചെറിയ വേദന, ഇത്തരം താല്‍കാലിക പാര്‍ശ്വഫലങ്ങള്‍ മാത്രമേ ഉണ്ടാകുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :