1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. PM modi and CM's likely to be vaccinated against covid19

രണ്ടാം ഘട്ടത്തിൽ പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും വാക്‌സിൻ സ്വീകരിക്കും, 50 വയസ് കഴിഞ്ഞ നേതാക്കളും പരിഗണനയിൽ

കൊവിഡ്
കൊവിഡ് വാക്‌സിന്റെ രണ്ടാം ഘട്ട വിതരണത്തിൽ പ്രധാനമന്ത്രി നരേദ്രമോദിയും മുഖ്യമന്ത്രിമാരും കൊവിഡ് വാക്‌സിൻ സ്വീകരിക്കുമെന്ന് റിപ്പോർട്ട്. രണ്ടാം ഘട്ട വാക്‌സിൻ വിതരണത്തിൽ 50 വയസിന് മുകളിൽ ഉള്ളവർക്കാണ് മുൻഗണന.
 
ആരോഗ്യപ്രവർത്തകർ,കൊവിഡ് മുൻനിര പ്രവർത്തകർ എന്നിവർക്കായിരുന്നു ആദ്യഘട്ടത്തിൽ വാക്‌സിന്റെ ആദ്യ ഡോസ് നൽകിയത്. ജനുവരി 16നാണ് രാജ്യവ്യാപകമായി വാക്‌സിൻ വിതരണം ചെയ്‌തത്. പ്രധാനമന്ത്രിയെ കൂടാതെ സംസ്ഥാന മുഖ്യമന്ത്രിമാരും അൻപത് വയസിന് മേൽ പ്രായമുള്ള എംപി,എംഎൽഎമാരും മറ്റ് രാഷ്ട്രീയ നേതാക്കളും വാക്‌സിൻ സ്വീകരിക്കുമെന്നാണ് സൂചന.
 
സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ്,ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ എന്നിവയ്‌ക്കാണ് ഇന്ത്യയിൽ വിതരണാനുമതി ഉള്ളത്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 66 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്