കൊവിഷീല്‍ഡ് വാക്‌സിന്‍ നിര്‍മിക്കുന്ന പൂനെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വന്‍ തീപിടുത്തം; 5 മരണം

ശ്രീനു എസ്| Last Updated: വ്യാഴം, 21 ജനുവരി 2021 (20:58 IST)
കൊവിഷീല്‍ഡ് വാക്‌സിന്‍ നിര്‍മിക്കുന്ന പൂനെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വന്‍ തീപിടുത്തം. ടെര്‍മിനല്‍ ഒന്നിനുള്ളിലാണ് തീപിടുത്തം ഉണ്ടായത്.
അഞ്ചുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം വാക്‌സിന്‍ നിര്‍മാണയൂണിറ്റിലല്ല തീപിടിച്ചതെന്നാണ് റിപ്പോര്‍ട്ട്.

പൂനെ മാഞ്ചി പ്രദേശത്തെ പ്‌ളാന്റിലാണ് തീപിടുത്തം. വാക്‌സിന്‍ ഉല്‍പാദനത്തെ തീപിടുത്തം ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചിട്ടുണ്ട്. ഈമാസം 16 മുതലായിരുന്നു സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കൊവിഷീല്‍ഡ് വാക്‌സിന്റെ വിതരണം രാജ്യത്ത് ആരംഭിച്ചിരുന്നത്. മുപ്പതുകോടി പേര്‍ക്കാണ് അദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :