ചൈന അഞ്ചുലക്ഷം കൊവിഡ് വാക്‌സിന്‍ പാക്കിസ്ഥാനു നല്‍കും

ശ്രീനു എസ്| Last Modified വെള്ളി, 22 ജനുവരി 2021 (07:47 IST)
അഞ്ചുലക്ഷം കൊവിഡ് വാക്‌സിന്‍ പാക്കിസ്ഥാനു നല്‍കും. ചൈനീസ് കൊവിഡ് വാക്‌സിനായ സിനോഫാമിന്റെ അഞ്ചു ലക്ഷം ഡോസാണ് നല്‍കുന്നത്. ഈമാസം 31 ഓടെ വാക്‌സിന്‍ ലഭിക്കുമെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി ആണ് അറിയിച്ചത്.

ചൈനയില്‍ നിന്ന് വിമാനം വഴിയാകും വാക്‌സിന്‍ എത്തിക്കുന്നത്. അടിയന്തര ആവശ്യത്തിനായി വാക്‌സിന്‍ ഉപോയോഗിക്കാന്‍ പാക്കിസ്ഥാന്‍ ഡ്രഗ് റെഗുലേറ്ററി അതോറിറ്റി അനുമതി നല്‍കിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :