കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 21 നവംബര്‍ 2023 (10:29 IST)
ഉത്തരാഖണ്ഡിലെ തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കഴിഞ്ഞദിവസം തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കുന്നതിനായി തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയിലൂടെ ആറിഞ്ച് പൈപ്പ് ഘടിപ്പിച്ചിരുന്നു. ഇതേ പൈപ്പിലൂടെ എന്‍ഡോസ്‌കോപ്പി ക്യാമറ കടത്തിവിട്ട് തൊഴിലാളികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. കഴിഞ്ഞ 10 ദിവസമായി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ദൃശ്യങ്ങളാണ് പകര്‍ത്തിയത്.
കുടുങ്ങിക്കിടക്കുന്ന ചില തൊഴിലാളികളുമായി വോക്കി ടോക്കീസ് വഴി സംസാരിക്കാനും രക്ഷാപ്രവര്‍ത്തകര്‍ക്കായി. രക്ഷാപ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം ക്യാമറയ്ക്ക് മുന്നില്‍ തൊഴിലാളികള്‍ എത്തുന്നതും വീഡിയോയില്‍ കാണാം. തൊഴിലാളികളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം.കഴിഞ്ഞദിവസം ഗ്ലാസ് ബോട്ടിലുകളില്‍ കിച്ഡി തൊഴിലാളികള്‍ക്ക് നല്‍കിയിരുന്നു. 10 ദിവസത്തിനിടെ ഇത് ആദ്യമായാണ് ചൂടുള്ള ഭക്ഷണം ഇവര്‍ക്ക് ലഭിക്കുന്നത്. തൊഴിലാളികള്‍ക്ക് മൊബൈല്‍ ചാര്‍ജറും പൈപ്പിലൂടെ അയക്കും. റെസ്‌ക്യൂ ഓപ്പറേഷന്‍ ഇന്‍ ചാര്‍ജ് കേണല്‍ ദീപക് പാട്ടീല്‍ ആണ് ഇക്കാര്യം അറിയിച്ചത്.
ഞായറാഴ്ചയാണ് ഉത്തരകാശിയിലെ സില്‍ക്യാര മുതല്‍ ദണ്ഡല്‍ഗാവ് വരെ നിര്‍മിക്കുന്ന തുരങ്കത്തിന്റെ ഒരു ഭാഗം തകര്‍ന്നത്