ഉത്രാകേസും വിസ്മയാ കേസും ഇന്ന് കൊല്ലം ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കും

ശ്രീനു എസ്| Last Modified തിങ്കള്‍, 12 ജൂലൈ 2021 (14:33 IST)
ഉത്രാകേസും വിസ്മയാ കേസും ഇന്ന് കൊല്ലം ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കും. ഉത്രാ കേസില്‍ പ്രതിഭാഗത്തിന്റെ അന്തിമവാദമാണ് ഇന്ന് കോടതിയില്‍ നടക്കുന്നത്. അതേസമയം കേസില്‍ ഇന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറാനാണ് സാധ്യത. കേസ് കെട്ടിച്ചമച്ചതാണെന്നും ജാമ്യം നല്‍കണമെന്നുമാണ് കിരണ്‍ കുമാര്‍ വാദിക്കുന്നത്.

കേരളത്തെ നാണം കെടുത്തിയ പ്രശസ്തമായ സ്ത്രീധന കൊലപാതകങ്ങളാണ് രണ്ടും. കിരണ്‍ കുമാറിന്റെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധിപറയും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :