ശ്രീനു എസ്|
Last Modified തിങ്കള്‍, 12 ജൂലൈ 2021 (14:15 IST)
വണ്ട് ശ്വാസനാളത്തില്‍ കുടുങ്ങി ഒന്നരവയസ്സുകാരന്‍ മരിച്ചു. കാസര്‍ഗോഡ് നുല്ലിപ്പള്ളിയിലാണ് സംഭവം. വീടിനുള്ളില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പെട്ടന്ന് അബോധാവസ്തയില്‍ ആയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോകുന്ന വഴി മരിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിയിട്ടും ഡോക്ടര്‍മാര്‍ക്ക് കാരണം കണ്ടുപിടിക്കാനാകാത്തതിനെ തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം ചെയ്തപ്പോഴാണ് മരണകാരണം വ്യക്തമായത്. കുട്ടിയുടെ ശ്വാസനാളത്തില്‍ വണ്ട് കുടുങ്ങിയുകാരണം ശ്വാസതടസ്സം ഉണ്ടായതിനെ തുടര്‍ന്നായിരുന്നു മരണം.