ഉത്തരേന്ത്യയില്‍ ഇടിമിന്നലേറ്റ് 68 പേര്‍ മരണപ്പെട്ടു

ശ്രീനു എസ്| Last Modified തിങ്കള്‍, 12 ജൂലൈ 2021 (13:53 IST)
ഉത്തരേന്ത്യയില്‍ ഇടിമിന്നലേറ്റ് 68 പേര്‍ മരണപ്പെട്ടു. മൂന്നുസംസ്ഥാനങ്ങളിലായാണ് ഇത്രയും പേര്‍ മരണപ്പെട്ടത്. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് ഇടിമിന്നലേറ്റ് നിരവധിപേര്‍ മരിച്ചത്. ഉത്തര്‍പ്രദേശില്‍ മാത്രം 41 പേരാണ് മരിച്ചത്. രാജസ്ഥാനില്‍ 20 പേരും മധ്യപ്രദേശില്‍ ഏഴുപേരും മരിച്ചു. ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു.

മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദ്യത്യനാഥ് അറിയിച്ചിട്ടുണ്ട്. അതേസമയം മരണപ്പെട്ടവര്‍ക്ക് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. രാജസ്ഥാനില്‍ മരിച്ചവരില്‍ ഏഴുപേര്‍ കുട്ടികളാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :