അലഹബാദ്|
JOYS JOY|
Last Modified തിങ്കള്‍, 2 നവംബര്‍ 2015 (15:40 IST)
ഉത്തര്‍പ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് കനത്ത തോല്‍വി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വാരണാസിയില്‍ ആകെയുള്ള 58 സീറ്റുകളില്‍
എട്ടെണ്ണത്തില്‍ മാത്രമാണ് ബി ജെ പിക്ക് വിജയിക്കാനായത്.
അതേസമയം, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ മണ്ഡലമായ ലഖ്‌നൌവില്‍ ആകെയുള്ള 28 സീറ്റുകളില്‍ നാലെണ്ണത്തില്‍ മാത്രമാണ് ബി ജെ പി സ്ഥാനാര്‍ഥികള്‍ക്ക് വിജയിച്ചത്. പ്രധാനമന്ത്രി മോഡി ദത്തെടുത്ത ഗ്രാമമായ നയാപുരിലും ബി ജെ പിക്ക് തോല്‍വിയാണ് ഫലം.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ബി ജെ പിക്ക് യു പിയിലെ ഈ പരാജയം വന്‍ തിരിച്ചടിയാണ്. കേന്ദ്രമന്ത്രി കല്‍രാജ് മിശ്രയുടെ മണ്ഡലമായ ഡിയോറിയയില്‍ ജില്ല പഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 56 സീറ്റില്‍ ഏഴു സീറ്റ് മാത്രമാണ് നേടാനായത്.