വോട്ടു ചെയ്യാനെത്തിയ മൂന്നുപേര്‍ കുഴഞ്ഞുവീണു മരിച്ചു

കാസര്‍ക്കോട്| JOYS JOY| Last Modified തിങ്കള്‍, 2 നവം‌ബര്‍ 2015 (12:34 IST)
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിനായി എത്തിയ മൂന്നുപേര്‍ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം, കാസര്‍കോഡ്, മാഹി എന്നിവിടങ്ങളിലാണ് വോട്ടര്‍മാര്‍ കുഴഞ്ഞുവീണു മരിച്ചത്.

കാസര്‍കോഡ് മധുര്‍ പഞ്ചായത്തിലെ ഉളിയത്തടുക്ക എല്‍ പി സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയ വിരമിച്ച വില്ലേജ് ഓഫീസര്‍ സി സി പത്മനാഭന്‍ നായര്‍ (59) ആണ് മരിച്ചത്.

മാഹിയില്‍, ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ പെരിങ്ങോം സ്‌കൂളില്‍ വോട്ട് ചെയ്യാനായി കാത്തുനിന്ന പീടികവാതുക്കല്‍ അച്ചൂട്ടി (78) ആണ് കുഴഞ്ഞുവീണ് മരിച്ച മറ്റൊരാള്‍.

കൊല്ലം വെണ്ടാര്‍ ഹൈസ്‌കൂളില്‍ വോട്ട് ചെയ്തു മടങ്ങുകയായിരുന്ന വിരമിച്ച ഹെഡ്മാസ്റ്റര്‍ വാസുദേവന്‍ പിള്ള (85)യാണ് കുഴഞ്ഞു വീണ് മരിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :