തിരുവനന്തപുരം|
jibin|
Last Updated:
തിങ്കള്‍, 2 നവംബര്‍ 2015 (15:40 IST)
ബിജെപി പുതിയ കാലഘട്ടത്തിന് അനുയോജ്യമായ കാര്യങ്ങളാണ് ചെയ്യുന്നതെന്ന് ചലച്ചിത്ര താരം സുരേഷ് ഗോപി. ബിജെപി മുന്നേറ്റമുണ്ടാക്കന്‍ പോകുന്ന തെരഞ്ഞെടുപ്പാകും തദ്ദേശ തെരഞ്ഞെടുപ്പ്. തന്റെ പിന്തുണ ബിജെപിക്ക് ആണെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയം വ്യക്തിപരമായ തെരഞ്ഞെടുപ്പാണ്. ബിജെപി മുന്നേറ്റമുണ്ടാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. തിരുവനന്തപുരത്ത് വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഉച്ചയ്ക്ക് 12 മണിയോടെയാണ് താരം സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ എത്തിയത്. ഭാര്യ രാധികയും സുരേഷ് ഗോപിയ്‌ക്കൊപ്പമുണ്ടായിരുന്നു.
ഏഴു ജില്ലകളിലെ 9220 വാർഡുകളിലേക്കു നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്.
ഉച്ചവരെ 42 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തി. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലായി 1.11 കോടി വോട്ടർമാരാണ് പോളിംഗ് ബൂത്തിലെത്തുക. ഏഴ് ജില്ലകളിലായി 36,161 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. വൈകിട്ട് അഞ്ചുവരെയാണ് പോളിംഗ് നടക്കുന്നത്. ഉച്ചയ്ക്ക് ശേഷം പോളിംഗ് ശതമാനം ഉയരുമെന്നാണ് പ്രതീക്ഷ.