മറ്റേത് ടീമിനേക്കാളും കിരീടസാധ്യത ഇന്ത്യയ്ക്ക്, പാകിസ്‌താനെ നിരാശപ്പെടുത്തി ഇൻസമാം

അഭിറാം മനോഹർ| Last Updated: വ്യാഴം, 21 ഒക്‌ടോബര്‍ 2021 (20:57 IST)
ടി20 ലോകകപ്പിൽ ഏറ്റവുമധികം സാധ്യതകളുള്ള ടീം ഇന്ത്യയാണെന്ന് അഭിപ്രായപ്പെട്ട് മുൻ പാകിസ്‌താൻ നായകൻ ഇൻസമാം ഉൾ ഹഖ്. ഓസ്ട്രേലിയക്കെതിരായ സന്നാഹ മത്സരത്തിലും നന്നായി കളിച്ചു. ഉപഭൂഖണ്ഡ പിച്ചുകളില്‍ ലോകത്തിലെ ഏറ്റവും മികച്ച ടി20 ടീം ഇന്ത്യയാണ്.ഓസീസിനെതിരെ അനായാസമായ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇൻസമാം പറഞ്ഞു.

ഒരു ടൂര്‍ണമെന്റിലും ഏത് ടീം ജയിക്കുമെന്ന് ഞാന്‍ പറയില്ല. ജയിക്കാനുള്ള സാധ്യതകളെക്കുറിച്ചാണ് പറയാറുള്ളത്. എന്റെ അഭിപ്രായത്തിൽ മറ്റേത് ടീമിനേക്കാളും കിരീട സാധ്യത കൂടുതൽ ഇന്ത്യയ്ക്കാണ്. അനുഭവസമ്പന്നരായ താരങ്ങൾക്കൊപ്പം മികച്ച ഒരു യുവനിരയും ഇന്ത്യയ്ക്കൊപ്പമുണ്ട്. ഇൻസമാം പറഞ്ഞു.

ആതിഥ്യം വഹിക്കുന്ന ടി20 ലോക കപ്പ് ക്രിക്കറ്റിലെ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ ഒക്ടോബര്‍ 24നാണ് പാകി‌സ്താനെ നേരിടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :