ഇത് ഇന്ത്യയുടെ ചരിത്രയാത്ര: നൂറുകോടി പിന്നിട്ട് വാക്‌സിന്‍ യജ്ഞം

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 21 ഒക്‌ടോബര്‍ 2021 (12:19 IST)
രാജ്യത്ത് നൂറുകോടി പിന്നിട്ട് വാക്‌സിന്‍ യജ്ഞം. ഇതിനോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയും ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രി സന്ദര്‍ശിച്ചു. ആശുപത്രി അധികൃതരുമായി ചര്‍ച്ചനടത്തി. ഇതിനുമുന്‍പായി പ്രധാനമന്ത്രി ട്വിറ്ററില്‍ അഭിനന്ദനം അറിയിച്ചിരുന്നു.

ചരിത്രം കുറിച്ചു. ഇന്ത്യന്‍ ശാസ്ത്രലോകം വിജയത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഇത് 130കോടി ജനങ്ങളുടെ പ്രയത്‌നമാണ്. നൂറുകോടി വാക്‌സിന്‍ കടന്നതില്‍ എല്ലാ ഡോക്ടര്‍മാരോടും നേഴ്‌സുമാരോടും ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരോടും കൃതജ്ഞത രേഖപ്പെടുത്തുന്നതായി പ്രധാനമന്ത്രി അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :