നാലാം നമ്പറില്‍ ആര്? ഇന്ത്യയ്ക്ക് വീണ്ടും തലവേദന

രേണുക വേണു| Last Modified വ്യാഴം, 21 ഒക്‌ടോബര്‍ 2021 (12:11 IST)

ടി 20 ലോകകപ്പില്‍ നാലാം നമ്പറില്‍ ആരെ ഇറക്കണമെന്ന കാര്യത്തില്‍ ഇന്ത്യന്‍ സ്‌ക്വാഡില്‍ വീണ്ടും ആശയക്കുഴപ്പം. സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവരില്‍ ആരെ ഇറക്കണമെന്നാണ് ആലോചന. കെ.എല്‍.രാഹുലും രോഹിത് ശര്‍മയും ഓപ്പണര്‍മാരാകുമ്പോള്‍ വിരാട് കോലി മൂന്നാം നമ്പറില്‍ എത്തും. സൂര്യകുമാര്‍ യാദവിനേക്കാള്‍ മികച്ച ഫോമില്‍ ബാറ്റ് ചെയ്യുന്ന ഇഷാന്‍ കിഷനെ നാലാം നമ്പറില്‍ ഇറക്കാനാണ് കൂടുതല്‍ സാധ്യത. എന്നാല്‍, സൂര്യകുമാറിനെ പൂര്‍ണമായി തള്ളി കളയുന്ന തീരുമാനം ടീമിന് ഗുണം ചെയ്യില്ലെന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്.

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് ആയിരിക്കും അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യുക. ആറാം നമ്പര്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് വേണ്ടി മാറ്റിവയ്ക്കും. രവീന്ദ്ര ജഡേജ ഏഴാം നമ്പറിലും ആര്‍.അശ്വിന്‍ എട്ടാം നമ്പറിലും ബാറ്റ് ചെയ്യും. മൂന്ന് പേസര്‍മാരായിരിക്കും പ്ലേയിങ് ഇലവനില്‍ ഉണ്ടാകുക.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :