സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 11 ഫെബ്രുവരി 2026 (08:18 IST)
ഇറാനില്‍ നിന്ന് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്‌തെന്ന ആരോപണത്തില്‍ അദാനിയോട് വിശദീകരണം തേടി അമേരിക്ക. അദാനി എന്റര്‍പ്രൈസസ് ആണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞവര്‍ഷം ജൂണില്‍ അമേരിക്കന്‍ മാധ്യമം പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ ഉപരോധം മറികടക്കാനായി പ്രത്യേക കപ്പല്‍ പാതയിലൂടെ അധാനിയുമായി ബന്ധമുള്ള കമ്പനികളില്‍ നിന്ന് എല്‍പിജി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്‌തെന്ന് പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ആരോപണം അദാനി ഗ്രൂപ്പ് തള്ളിയിരുന്നു.
അതേസമയം റഷ്യന്‍ എണ്ണ വാങ്ങുന്നതിനെതിരായ അമേരിക്കന്‍ വിലക്കില്‍ നിലപാട് ഇന്ത്യ വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയുടെ ദീര്‍ഘകാല ഊര്‍ജ്ജ ആവശ്യങ്ങളും വാണിജ്യപരമായ പരിഗണനകളും കണക്കിലെടുത്തായിരിക്കും തീരുമാനം എന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞു. റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ഇന്ത്യയ്ക്ക് ഏര്‍പ്പെടുത്തിയ 25% പിഴ തീരുവ ഒഴിവാക്കുന്ന ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചിരുന്നു.
അതേസമയം പാക്കിസ്ഥാനേയും ചൈനയേയും പ്രകോപിപ്പിച്ച് അമേരിക്ക. മുഴുവന്‍ കശ്മീരും ഇന്ത്യയുടെ ഭാഗമായ ഭൂപടം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. ഇന്ത്യ -
അമേരിക്ക വ്യാപാര കരാറിന്റെ വിശദാംശങ്ങളില്‍ യുഎസ് ട്രേഡ് റപ്രെസെന്ററ്റീവ് ഓഫീസ് പുറത്തുവിട്ട ഭൂപടത്തില്‍ പാക് അധിനിവേശ കാശ്മീര്‍ ഉള്‍പ്പെടെയുള്ള ജമ്മു കാശ്മീര്‍ മുഴുവനായും ഇന്ത്യയുടെ ഭാഗമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.