ഷൂട്ടിങ് തടഞ്ഞാൽ നേരിടും, ആവിഷ്‌കാര സ്വാതന്ത്രത്തിന്മേ‌ലുള്ള കടന്നുകയറ്റം അനുവദിക്കില്ല

അഭിറാം മനോഹർ| Last Modified ബുധന്‍, 10 നവം‌ബര്‍ 2021 (14:09 IST)
ആവിഷ്‌കാര സ്വന്തന്ത്രത്തിന് മുകളിലുള്ള കടന്നുകയറ്റത്തെ ശക്തമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ എം മുകേഷിന്റെ സബ്‌മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പൗരന്മാര്‍ക്ക് മൗലികമായ സ്വാതന്ത്ര്യങ്ങള്‍ ഭരണഘടാനാ ദത്തമായി അനുവദിക്കപ്പെട്ട നാടാണ് നമ്മുടേത്. സംസാരിക്കാനും ആശയപ്രകടനത്തിനും സമാധാനപരമായി കൂട്ടംകൂടുവാനും ഇഷ്ടമുള്ള തൊഴിൽ ചെയ്യാനും സ്വാതന്ത്രമുള്ള നാടാണ് ഇത്. ഈ അവകാശങ്ങൾക്ക് മുകളിലുള്ള കടന്നുകയറ്റം ഭരണഘടന ലംഘനമാണ്.ചലച്ചിത്ര പ്രവര്‍ത്തകരെ അവരുടെ തൊഴില്‍ സ്ഥലത്തു ചെന്ന് ആക്രമിക്കുന്നതിലൂടെ ഇത്തരം ഭരണഘടനാപരമായ കാര്യങ്ങൾ ഞങ്ങൾക്ക് ബാധകമല്ലെന്ന് പറയുകയാണ് ചെയ്യുന്നത്.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വളരെ വ്യക്തമാണ്. നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. കലാരംഗത്തുള്ളവരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേലുള്ള ഏതു വിധത്തിലുള്ള കടന്നുകയറ്റത്തെയും ശക്തമായി നേരിടും. എന്ത്
കഴിക്കണം എന്ന് ആജ്ഞാപിക്കുന്നതും ഏതു വസ്ത്രം ധരിക്കണം എന്ന് തിട്ടൂരമിറക്കുന്നതും ഫാസിസ്റ്റു മുറയാണ്. ഇത്തരം ഫാസിസ്റ്റ് മനോഭാവത്തിന്റെ ഭാഗമായാണ് ചലച്ചിത്രങ്ങളുടെ ചിത്രീകരണം നടക്കുന്നിടത്തേക്ക് കടന്നുചെന്ന് അക്രമം കാണിക്കുന്നത്.ഇത്തരത്തില്‍ ക്രിമിനല്‍ സ്വഭാവമുള്ളവരുടെ നടപടി യാതൊരു കാരണവശാലും വെച്ചുപൊറുപ്പിക്കാന്‍ പറ്റില്ല. മുഖ്യമന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :