ലക്നൌ|
Last Modified ഞായര്‍, 17 ഓഗസ്റ്റ് 2014 (12:23 IST)
നേപ്പാളില്‍ മേഘവിസ്ഫോടനം ഉണ്ടായതിനേത്തുടര്‍ന്ന് യുപിയില്‍ കനത്ത വെള്ളപ്പോക്കവും, മണ്ണിടിച്ചിലും.മേഘവിസ്ഫോടനം യു പിയിലെ
ഏഴ് ജില്ലകളെ സാരമായി ബാധിച്ചു. വെള്ളപ്പൊക്കത്തേത്തുടര്‍ന്ന് 300 ലധികം പേരെ കാണാതായി. വെള്ളപ്പൊക്കം മൂന്ന് ലക്ഷത്തോളം ആളുകളെ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
റാപ്‌തി, ഗാഗ്ര നദികളില്‍ ജലനിരപ്പ് ഉയര്‍ന്നതിനേത്തുടര്‍ന്ന് 500 ലധികം ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായിരിക്കുകയാണ്. ഇതിന് പുറമേ ബരബാങ്കി, സിദ്ധാര്‍ത്ഥ് നഗര്‍, ഫൈസാബാദ് എന്നിവിടങ്ങളിലും ജലനിരപ്പ് അപകടകരമായ രീതിയിലാണ്.
യുപിയ്ക്കു പുറമേ ബീഹാര്‍ ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളേയും പ്രളയം ബാധിക്കുന്ന സാഹചര്യത്തില്‍ ഇവിടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കേന്ദ്രം പ്രത്യേക യോഗം ചേര്‍ന്നിട്ടുണ്ട്.യുപിയില്‍ രക്ഷാപ്രവര്‍ത്തന നടപടികള്‍ പുരോഗമിക്കുകയാണ്. വെള്ളപൊക്കം ബാധിച്ച സ്ഥലങ്ങളില്‍ രക്ഷപ്പെടുത്താന്‍ ഹെലികോപ്‌റ്റര്‍ സേവനം, ഭക്ഷണ പൊതികളുടെ വിതരണം എന്നിവ യു പി സര്‍ക്കാര്‍ സജ്‌ജമാക്കിയിട്ടുണ്ട്. വെള്ളപ്പൊക്കം അപ്രതീക്ഷമായി ഉണ്ടായതായതിനാല്‍ ആയിരക്കണക്കിന് ആളുകള്‍ ഒലിച്ച് പൊയിട്ടുണ്ടാകാമെന്നാണ് കരുതപ്പെടുന്നത്.