ലക്‌നൗ:|
VISHNU.NL|
Last Modified വെള്ളി, 8 ഓഗസ്റ്റ് 2014 (17:08 IST)
നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ മത ധ്രുവീകരണത്തിന് സാധ്യതയുണ്ടെന്ന രാഷ്ട്ര്രിയ വിശകലനങ്ങള്‍ പുറത്തുവന്നതോടെ സംസ്ഥാനത്തേ ഏതുവിധേനയേയും കൈപ്പിടിയിലൊതുക്കാന്‍ സംഘപരിവാര്‍ ശ്രമം തുടങ്ങി.
ഇതിനായി നേരത്തേ സംസ്ഥാനത്ത് ഉന്നയിക്കപ്പെട്ട ലൌ ജിഹാദിനെതിരേ യുദ്ധപ്രഖ്യാപനവുമായി 'രാഖി ബന്ധന്‍' നടപ്പിലാക്കാന്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി.
ഈ മാസം 10 നും 17 നും ഇടയില്‍ ഒരാഴ്ചക്കാലത്ത് സംസ്ഥാനത്തൊട്ടാകെ 10 ലക്ഷം രക്ഷാബന്ധന്‍ ഉത്സവങ്ങള്‍ സംഘടിപിക്കാന്‍ ആര്‍എസ്‌എസ് ശ്രമം തുടങ്ങിക്കഴിഞ്ഞു. മതപരിവര്‍ത്തനമെന്ന ആരോപണത്തില്‍ പെട്ട 'ലൗ ജിഹാദി' ല്‍ നിന്ന് സഹോദരിമാരെ രക്ഷിക്കുന്നതിനാണ് ഇതെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.
പശ്‌ചിമ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഓരോ ആര്‍എസ് എസ് പ്രവര്‍ത്തകനും എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും സ്ത്രീപുരുഷ ഭേദമില്ലാതെ എല്ലാവരുടേയും കൈയ്യില്‍ രാഖി ബന്ധിക്കും. തുടര്‍ന്ന് ഇവരേക്കൊണ്ട് മത സംരക്ഷണ പ്രതിജ്ഞ ചെയ്യിക്കലും ഈ പ്രവര്‍ത്തകരുടെ ഉത്തരവാദിത്തമാണ്. ഒരു പ്രവര്‍ത്തകന്‍ 100 രാഖിയെങ്കിലും കുറഞ്ഞത് ബന്ധിക്കാനാണ് നിര്‍ദേശം നല്‍കിയത്.
വരാനിരിക്കുന്ന നിയമ സഭാ തെരഞ്ഞെടുപ്പില്‍ പരമാവധി നേട്ടമുണ്ടാക്കുന്നതിനായി ഹിന്ദു വിശ്വാസപ്രകാരമുള്ള എല്ലാ ആഘോഷങ്ങളും ദേശിയോത്സവമായോ ഉത്തര്‍പ്രദേശിന്റെ സംസ്ക്കാരത്തിന്റെ ഭാഗമായോ ഉയര്‍ത്തികാട്ടി ശക്തമായി ആഘോഷിക്കാന്‍ സംഘപരിവാര്‍ ലക്ഷ്യമിടുന്നുണ്ട്.
ഇത്തരം ആഘോഷങ്ങള്‍ക്കെതിരേ വിമര്‍ശനങ്ങളുണ്ടായാല്‍ പോലും ഫലത്തില്‍ മതത്തിനും സംസ്ക്കാരത്തിനും എതിരായി വ്യാഖ്യാനിക്കപ്പെടും. അത് ബിജെപിയുടെ പടയോട്ടത്തിനാകും വഴിവയ്ക്കുക. എന്നാല്‍ ഇതിനേ പ്രതിരോധിക്കതിരുന്നലും ബിജെപി സംസ്ഥാനത്ത് വീണ്ടും നിര്‍ണ്ണായകമായി തീരും.
'ലവ് ജിഹാദി' ലൂടെ നിര്‍ബ്ബന്ധിതമായി മതംമാറ്റത്തിന് വിധേയമായവരുടെ വിവരം സര്‍ക്കാര്‍ പുറത്ത് വിടണമെന്ന് നേരത്തേ ബിജെപി ആവശ്യപ്പെട്ടിരുന്നു. ഏതായാലും നിലവിലെ രാഷ്ട്ര്രിയ സാഹചര്യത്തില്‍ എങ്ങനെ നേരിടാമെന്നാണ് സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസും അടക്കമുള്ള പ്രതിയോഗികള്‍ ചിന്തിക്കുന്നത്.