തിരുവനന്തപുരം|
Last Updated:
വെള്ളി, 15 ഓഗസ്റ്റ് 2014 (13:09 IST)
ജനവികാരം പരിഗണിച്ചില്ലെങ്കില്‍ യുപിഎ സര്‍ക്കാരിന്റെ അനുഭവം സംസ്ഥാന സര്‍ക്കാരിനും ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍.തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് നടന്ന ഒരു പൊതു പരുപാടിയില്‍ വച്ചാണ് കെപിസിസി പ്രസിഡന്റ് ബാര്‍ വിഷയത്തില്‍ സര്‍ക്കാരിന് മുന്നറിയിപ്പുമായി രംഗത്ത് വന്നത്. ബ്സ്ഥാപിത താല്‍പര്യമല്ല കണക്കിലെടുക്കേണ്ടത് ജനതാല്‍പര്യമാണ് പരിപാടിയില്‍ സുധീരന്‍ പറഞ്ഞു.
ബാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെ ഇന്നലേയും സുധീരന്‍ വിമര്‍ശിച്ചിരുന്നു. അതിനിടെ ബാര്‍ വിഷയത്തില്‍ തങ്ങളുടെ നിലപാട് വ്യകത്മാക്കി മുസ്ലീം ലീഗും രംഗത്ത് വന്നു . പൂട്ടിയ 418 ബാറുകള്‍ തുറക്കരുതെന്നും ബാര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്നും മുസ്ലീം ലീഗ് സംസ്ഥാന സ്‌ക്രട്ടറി കെപിഎ മജീദ് പറഞ്ഞു.