വിവാഹത്തിനെത്തിയ ബന്ധുവിനെ വരന്‍ വെടിവച്ച് കൊലപ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 11 മെയ് 2022 (09:51 IST)
വിവാഹത്തിനെത്തിയ ബന്ധുവിനെ വരന്‍ വെടിവച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഷാപൂരിലാണ് സംഭവം. വിവാഹത്തിന് പാട്ടുവയ്ക്കുന്നതുമായി തര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് കൊലപാതകം നടന്നത്. വധുവിന്റെ ബന്ധുവായ സഫാര്‍ അലിയെന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ വരനും പ്രതിയുമായ ഇഫ്തിഖറിനെ പൊലീസ് അറസ്റ്റുചെയ്തു. സംഭവസ്ഥലത്ത് കനത്ത സുരക്ഷയാണുള്ളതെന്ന് പൊലീസ് അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :