1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. UP man shoots wife, Same bullet kills both

ഒരേ വെടിയുണ്ട തുളച്ചു കയറി ദമ്പതിമാര്‍ മരിച്ചു

UP man shoots wife
മൊബൈല്‍ ഫോണ്‍ കാണാതായതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം ഒടുവില്‍ ഒരേ വെടിയുണ്ട തുളച്ചു കയറി ദമ്പതിമാര്‍ മരിച്ചു.ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ അനെക് പാലും(40) സുമന്‍ പാലും(38) ആണ് മരിച്ചത്.
 
സുമന്‍ നിന്നും മൊബൈല്‍ നഷ്ടമായതും തുടര്‍ന്നുണ്ടായ തര്‍ക്കവുമാണ് മരണത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനൊടുവില്‍ അനെക്പാല്‍ ഭാര്യയെ ആലിംഗനം ചെയ്യുകയും പിറകിലൂടെ വെടിയുതിര്‍ത്തു.ഈ വെടിയുണ്ട അനെക്പാലിന്റെയും നെഞ്ചിലൂടെ തുളച്ചുകയറിയാണ് മരണം സംഭവിച്ചത്. എന്നാല്‍ ആര്‍ക്കും പരാതി ഇല്ലാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.
 
 
 
 
അടുത്ത ലേഖനം
യുവാവ് വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ