1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Murder News

കളഞ്ഞുപോയ മൊബൈല്‍ ഫോണിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തില്‍ ഭാര്യയെ കെട്ടിപ്പിടിച്ച് ഭര്‍ത്താവ് വെടിവെച്ചു; രണ്ടുപേരും മരിച്ചു

Murder Case
കളഞ്ഞുപോയ മൊബൈല്‍ ഫോണിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തില്‍ ഭാര്യയെ കെട്ടിപ്പിടിച്ച് ഭര്‍ത്താവ് വെടിവെച്ചു. ഒരു വെടിയുണ്ട കൊണ്ട് രണ്ടുപേരും മരിച്ചു. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം. ഒരു വെടിയുണ്ടയാണ് രണ്ടുപേരുടെയും ജീവനെടുത്തത്. നാല്പതുകാരനായ അനേക് പട്ടേല്‍, 38 കാരിയായ സുമന്‍ എന്നിവരാണ് മരിച്ചത്.
 
ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു എന്ന് പോലീസ് പറയുന്നു. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഒരു വിവാഹ ചടങ്ങില്‍ വച്ചാണ് സുമന്റെ കയ്യില്‍ നിന്നും മൊബൈല്‍ ഫോണ്‍ നഷ്ടമായത്. ഇതിനെ തുടര്‍ന്നായിരുന്നു പുതിയ തര്‍ക്കം ഉണ്ടായത്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
രണ്ടുദിവസത്തെ തുടര്‍ച്ചയായ ഇടിവിനു ശേഷം സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു