'ഞാനും എന്‍ ആടും', 'ബുള്ളറ്റ് ഡയറീസ്' ലെ വീഡിയോ സോങ്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 28 ഡിസം‌ബര്‍ 2022 (15:04 IST)
ധ്യാന്‍ ശ്രീനിവാസനും പ്രയാഗ മാര്‍ട്ടിനും ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'ബുള്ളറ്റ് ഡയറീസ്'.ധ്യാന്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന മോട്ടോര്‍ സൈക്കിള്‍ പ്രേമിയുടെ ജീവിതത്തിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിലെ ആദ്യ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി.

'ഞാനും എന്‍ ആടും' എന്ന് തുടങ്ങുന്ന പ്രമോ ഗാനം കേള്‍ക്കാം. വിദ്യാധരന്‍ മാസ്റ്റര്‍, ഗോകുല്‍ പി, നോബിന്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
നടന്‍ ജോണി ആന്റണി, അന്തരിച്ച കോട്ടയം പ്രദീപ്, അല്‍ത്താഫ് എന്നിവരും ചിത്രത്തിലുണ്ട്.

കണ്ണൂര്‍, മംഗലാപുരം എന്നിവിടങ്ങളിലാണ് 'ബുള്ളറ്റ് ഡയറീസ്' ചിത്രീകരിച്ചത്. സന്തോഷ് മുണ്ടൂര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി. പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുകൊണ്ടിരിക്കുകയാണ്.ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അടുത്തിടെ പുറത്തുവന്നിരുന്നു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :