യുപിയിൽ പിന്നോക്ക വിഭാഗം കൂട്ടമായി പാർട്ടി വിടുന്നു: നെഞ്ചിടിപ്പോടെ ബിജെപി

അഭിറാം മനോഹർ| Last Updated: വെള്ളി, 14 ജനുവരി 2022 (09:09 IST)
ഉത്തർപ്രദേശിൽ ബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടി പിന്നാക്കവിഭാഗം നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. സംസ്ഥാനത്ത് നിർണായകമായ ഒബിസി ഇഭാഗത്തിൽ നിന്ന് മൂന്ന് നേതാക്കളടക്കം ഒമ്പത് പ്രമുഖരാണ് മൂന്നുദിവസത്തിനിടെ പാര്‍ട്ടിവിട്ടത്. യാദവര്‍ക്കൊപ്പം ഇതര പിന്നാക്കവിഭാഗത്തെയും ഒപ്പംനിര്‍ത്താനുള്ള സമാജ്വാദി പാര്‍ട്ടിയുടെ തന്ത്രങ്ങളാണ് ഇതിലൂടെ ഫലം കാണുന്നത്.

ബിജെപി വിട്ട ഈ നേതാക്കൾക്ക്ക് പിന്നാക്കവിഭാഗത്തിലെ മൗര്യ, കുശ്‌വാഹ തുടങ്ങിയ സമുദായങ്ങളില്‍ പരക്കെ സ്വാധീനമുണ്ട്. സംസ്ഥാനരാഷ്ട്രീയത്തിന്റെ ഗതിനിശ്ചയിക്കുന്നത് 35-37 ശതമാനം വരുന്ന ഒബിസി വിഭാഗമാണ്. ഇതിൽ 10-12 ശതമാനം യാദവ സമുദായമാണ്. ഇവരുടെ വോട്ട് കാലങ്ങളായി സമാജ്‌വാദി പാർട്ടിക്കാണ് ലഭിക്കുന്നത്.

2017-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടിയുടെയും മായാവതിയുടെയും ജാതിവോട്ടുബാങ്കുകളെ സമർഥമായി മറികടക്കാൻ ബിജെപിക്കായിരുന്നു. പാര്‍ട്ടിയുടെ ഉറച്ചവോട്ടുകളായ ഉയര്‍ന്നസമുദായത്തിനൊപ്പം ഈ വോട്ടുകളും സംഭരിച്ചാണ് 2017-ല്‍ ബി.ജെ.പി. ഭരണംപിടിച്ചത്. ഈ വോട്ട് ബാങ്കിൽ നിന്നുള്ള ചോർച്ചയാണ് ബിജെപി കേന്ദ്ര-സംസ്ഥാന നേതാക്കളെ അസ്വസ്ഥരാക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :