അഭിറാം മനോഹർ|
Last Modified ഞായര്‍, 9 ജനുവരി 2022 (18:10 IST)
മൊബൈല്‍ ആപ്പുകള്‍ വഴിയുള്ള പേമെന്റ് സേവനങ്ങള്‍ നല്‍കുന്ന യുണിഫൈഡ് പേമെന്റ് ഇന്റര്‍ഫയ്‌സിന്റെ പ്രവര്‍ത്തനം ഞായറാഴ്ച വൈകിട്ടോടെ തകരാറിലായായി റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് മണിക്കൂറുകളായി
യുപിഐ ആപ്പുകൾ ഉപയോഗിക്കാൻ സാധിക്കുന്നില്ലെന്നാണ് ഉപഭോക്താക്കൾ പറയുന്നത്.
നിരവധി ഉപഭോക്താക്കളാണ് യുപിഐ സെര്‍വര്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന് ട്വിറ്ററിലൂടെ അറിയിച്ചത്.ഗൂഗിള്‍ പേ, പേടിഎം പോലുള്ള ഡിജിറ്റല്‍ വാലറ്റുകള്‍ വഴി പണമിടപാട് നടത്താന്‍ സാധിക്കുന്നില്ലെന്നും ഇവർ പറയുന്നു.