ഫുമിയോ കിഷിഡ ജപ്പാന്റെ പുതിയ പ്രധാനമന്ത്രി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 4 ഒക്‌ടോബര്‍ 2021 (15:28 IST)
ജപ്പാനിലെ പുതിയ പ്രധാനമന്ത്രിയായി ഫുമിയോ കിഷിഡയെ തിരെഞ്ഞെടുത്തു. പാർലമെന്റ് വോട്ടിട്ടാണ് പുതിയ പ്രധാനമന്ത്രിയെ പ്രഖ്യാപിച്ചത്. ക്യാബിനറ്റ് ഉടൻ പ്രഖ്യാപിക്കും.

ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയിൽ നടന്ന മത്സരത്തിൽ താരോ കോനോയെ പരാജയപ്പെടുത്തിയാണ് ഫുമിയോ പ്രധാനമന്ത്രി പദവിയിലെത്തിയത്. യോഷിഹിതെ സുഗ പ്രധാനമന്ത്രിപദം രാജിവെച്ചതിന് പിന്നാലെയാണ് ഭരണകക്ഷിയിൽ പ്രധാനമന്ത്രി സ്ഥാനത്തിനായി തിരെഞ്ഞെടുപ്പ് നടന്നത്.

സുഗയുടെ മന്ത്രിസഭയിൽ വിദേശകാര്യമന്ത്രിയായിരുന്ന തോഷിംസു മൊടേഗിയും പ്രതിരോധമന്ത്രി നോബോ കിഷിയും ക്യാബിനറ്റിൽ തുടരും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :